സ്വാമി വിവേകാനന്ദന്‍കേരളത്തെ 'ഭ്രാന്താലയ’മെന്ന് വിശേഷിപ്പിച്ചത് 1892ല്‍ആയിരുന്നു.അവിടെ നിലനിരുന്ന അയിത്തവും അനാചാരങ്ങളും കണ്ടതിനെത്തുടര്‍ന്നായിരുന്നു ഇത്തരമൊരു വിശേഷണം. വിവേകാനന്ദന്‍റെ കേരള സന്ദര്‍ശനത്തിനുശേഷം ഒരു നൂറ്റാണ്ടിനുമേറെ പിന്നിടുമ്പോള്‍, ഒട്ടനവധി വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക പരിവര്‍ത്തനങ്ങളിലൂടെ ജാതീയമായ അനാചാരങ്ങളെ ഒരു പരിധി വരെ കേരളം മറികടിരിക്കുന്നു. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അംഗീകാരങ്ങള്‍ക്കും പ്രശംസകള്‍ക്കുമൊപ്പം ലോകത്തിനു മുന്നില്‍സ്വന്തം ശൈലി, 'കേരളാ മോഡല്‍’ മുന്നോട്ടുവെക്കാനും കൊച്ചുകേരളത്തിനായി.എന്നാല്‍കെട്ടിപ്പൊക്കിയ സകല സാംസ്കാരിക പൈതൃകങ്ങളെയും അംഗീകാരങ്ങളെയും ഭ്രാന്തമായി തച്ചുടക്കുന്നതിന്‍റെ പുതിയ കാഴ്ചകളാണ് കേരളത്തിലിന്നുളളത്. ആഗോളവത്കരണ,ഉദാരവത്കരണ കാലഘട്ടത്തിലെ ഒന്നാന്തരം ഉപഭോഗ സംസ്കാരത്തിന്‍റെ കെട്ടുകാഴ്ചകളും അതിന്‍റെ സങ്കീര്‍ണ്ണമായ ചുറ്റുപ്പാടുകളും കൊണ്ട് ജീര്‍ണ്ണമായ അവസ്ഥയിലാണിന്ന് കേരളം. ആഡംബര ജീവിതങ്ങളുടെ പറുദീസയായ നാട് ഗ്രാമീണതയില്‍നിന്ന് നാഗരികതയിലേക്കും മെട്രോ സംസ്കാരത്തിലേക്കും ഒടുവില്‍
പാശ്ചാത്യ ജീവിതശൈലിയിലേക്കുമാണ് നടുകയറിയത്. സാമൂഹ്യ, സാംസ്കാരിക സാഹചര്യങ്ങള്‍ഒട്ടും അനുകൂലമല്ലാത്ത മണ്ണിലേക്ക്, പാശ്ചാത്യ ജീവിതശൈലിയും സംസ്കാരവും പറിച്ചുനടുമ്പോള്‍സംഭവിക്കാവുന്ന സര്‍വ്വ മൂല്യച്യുതികള്‍ക്കും മലയാളനാട് പരീക്ഷണശാലയായി. ഒന്നിനുപിറകെ ഒന്നായി അവയെല്ലാം ഒരു ജനതയെ മൊത്തം ബാധിച്ചുതുടങ്ങിയിരിക്കുന്നു.
മോഷണം, കൊലപാതകം, ക്വട്ടേഷന്‍സംഘ ആക്രമണങ്ങള്‍,ഭീകരപ്രവര്‍ത്തനങ്ങള്‍എന്നിവയായിരു കേരളത്തിന്‍റെ ഉറക്കം കെടുത്തിയ നാള്‍വഴികളിലെ പ്രധാന സംഭവങ്ങള്‍.സംസ്ഥാനത്തിനകത്തും പുറത്തും ബന്ധം സ്ഥാപിച്ച നിരവധി ക്വട്ടേഷന്‍അക്രമ പരമ്പരകളില്‍കേരളത്തിന്‍റെ പേര് ഉയര്‍ന്നുകേട്ടു. തീവ്ര വാദ-രാഷ്ട്രവിരുദ്ധ ഘടകങ്ങളുടെ സാന്നിധ്യവും ചീത്തപ്പേര് സമ്മാനിക്കുന്നതില്‍ഒപ്പംനിന്നു. 20മിനുറ്റില്‍ഒന്ന് എന്ന നിലയില്‍ദിവസം കുറഞ്ഞത് 75 കുറ്റകൃത്യങ്ങള്‍എതായിരുന്നു സ്ഥിതിവിശേഷം. ഐപിസി കുറ്റകൃത്യങ്ങളില്‍2008ല്‍1,10,620കേസുകളും 2009ല്‍1,18,369 കേസുകളും2010ല്‍1,48,313 കേസുകളും 2011 ജൂണ്‍വരെ90,924 കേസുകളുമാണ് കേരളത്തില്‍റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേക കേസുകളുടെയും പ്രാദേശിക കേസുകളുടെയും എണ്ണം 2008, 2009, 2010വര്‍ഷങ്ങളില്‍യഥാക്രമം 1,41,788, 1,66,374, 2,25,458 എന്നിങ്ങനെയുമായിരുന്നു. 2011ജൂ വരെ 1,07,609 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ ചെറുതും വലുതുമായ കുറ്റകൃത്യങ്ങളില്‍വിയര്‍ത്തൊഴുകുമ്പോഴാണ് ലൈംഗിക അതിക്രമങ്ങളുടെ രൂപത്തില്‍പുതിയ പുഴുക്കുത്തുകള്‍സംസ്ഥാനത്താകെ പ്രത്യക്ഷപ്പെട്ടത്.
ലൈംഗികതക്ക് പുതിയ നിര്‍വചനങ്ങള്‍നല്‍കി ലൈംഗിക ഉദാരതയും, ലിവിംഗ് ടുഗെതറും,ഡേറ്റിംഗുമെല്ലാം മലയാളമണ്ണിലേക്ക് കടന്നുവന്നു. ലൈംഗിക സ്വാതന്ത്ര്യം വേണമെന്ന് വാദമുയര്‍ത്തുന്നവരും കുറവല്ലായിരുന്നു. എന്നാല്‍,ലൈംഗികതയില്‍(Sexuality) നിന്നും ലൈംഗിക അതിക്രമത്തിലേക്കും (Sexual Infraction) ലൈംഗിക വൈകൃതം(Sexual Ungainliness) എന്ന അപകടകരമായ സ്ഥിതിയിലേക്കുമുളള മാറ്റം നമ്മുടെ നാടിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. സാക്ഷരതയിലും,സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ,സാമ്പത്തിക മണ്ഡലങ്ങളിലും ഒരേപോലെ മുറിയ സംസ്ഥാനത്ത്, ലൈംഗിക കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ആരും ഒഴിവാക്കപ്പെട്ടില്ല. പാവപ്പെട്ടവനും പണക്കാര
നും, വിദ്യാഭ്യാസമുളളവനും ഇല്ലാത്തവനും തുടങ്ങി, കക്ഷിഭേദമെന്യേ രാഷ്ട്രീയക്കാരും,ഉന്നത ഉദ്യോഗസ്ഥരും, മതമേ ലധ്യക്ഷന്മാരും വരെ അക്കൂട്ടത്തില്‍അണിനിരന്നു. ഇത്തരം അതിക്രമങ്ങളില്‍95 ശതമാനവും സ്ത്രീകള്‍ക്കെതിരെയാണ് നടക്കുത്.മനുഷ്യവിഭവം (Human resource)എന്നതില്‍നിന്നും ലൈംഗിക വിഭവം(Sexual Resource) ആയി സ്ത്രീ മാറ്റപ്പെട്ടു. രണ്ടു വയസുളള പെണ്‍കുട്ടി മുതല്‍95 കഴിഞ്ഞ വൃദ്ധ വരെ ഇത്തരം ക്രൂരതകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു.ആപെ ഭേദമില്ലാതെ ചെറുപ്രായത്തിലുളള കുട്ടകിളും അതിക്രമങ്ങള്‍ക്കും വൈകൃതങ്ങള്‍ക്കും പ്രകൃതിവിരുദ്ധ ലൈംഗികതക്കും ഇര യാകുവെതാണ് ആശങ്കാജനകമായ വസ്തുത. ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുളള വാര്‍ത്തകള്‍സര്‍വ്വസാധാരണമായിരിക്കുന്നു.സംസ്ഥാനത്ത് ദിവസവും പത്തില്‍കുറയാത്ത ഇത്തരം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുത്.റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍കൂടി പരിഗണിക്കുമ്പോള്‍, 20-30സംഭവങ്ങളെങ്കിലും സംസ്ഥാനത്ത് ഒരു ദിവസം നടക്കുണ്ട്.മുന്‍കാലങ്ങളേക്കാള്‍ക്രമാതീതമായ വര്‍ധനയാണ് ഇക്കാര്യത്തില്‍കാണാനാകുന്നത്. വികലമായ ലൈംഗിക കാഴ്ചപ്പാടുകളെ അനുകരിക്കാനും ആവര്‍ത്തിക്കാനും വ്യഗ്രത കാണിക്കുന്ന കേരളം അതിവേഗം ലൈംഗിക അരാജകത്വത്തിലേക്ക് വീഴുകയാണോ എന്ന സംശയത്തിനിട നല്‍കുന്നതാണ് പുതിയ സ്ഥിതിവിശേഷം.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടകിള്‍ക്കുമെതിരായ അതിക്രമങ്ങള്‍കൂടിവരുതായി കേരള ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടpകള്‍സൂചിപ്പിക്കു.ബലാത്സംഗം, പീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് 2011 ജൂവരെ 6604കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുത്. 2010 ആകെ കേസുകള്‍10,781 ആയിരു. 2007ല്‍9381 കേസുകളും 2008ല്‍9706കേസുകളും 2009ല്‍9354 കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുത്. 2010ല്‍ആകെ 617 ബലാത്സംഗ കേസുകള്‍റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം ജൂ മാസം വരെ 546 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.മുന്‍വര്‍ഷങ്ങളില്‍ഇത് 500 (2007), 548 (2008), 554 (2009) എന്നിങ്ങനെയായിരുന്നു.പീഡനങ്ങളുടെ കാര്യത്തില്‍, 2011 ജൂ വരെ1816 കേസുകള്‍റിപ്പോര്‍ട്ട് ചെയ്തു. 2010ല്‍ആകെ കേസുകള്‍2939 ആയിരുന്നു. 2007ല്‍ഇത് 2604ഉം, 2008ല്‍2756ഉം, 2009ല്‍2539ഉം ആയിരുന്നു. സ്ത്രീകളെ തട്ടിക്കാണ്ടുപോകുന്നതുമായി ബന്ധപ്പെട്ട്101 കേസുകളാണുളളത്. 2007, 2008, 2009, 2010 വര്‍ഷങ്ങളില്‍ഇത് യഥാക്രമം 166, 167, 171, 175 എന്നിങ്ങനെയായിരു.കൈയ്യേറ്റം ചെയ്യുതുള്‍പ്പെടെ പൊതുസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെയുളള കേസുകള്‍347 ആണ്.കഴിഞ്ഞവര്‍ഷം ആകെ 539കേസുകളായിരുന്നു ഉണ്ടായിരുന്നത്.
സ്ത്രീധന മരണത്തിന്‍റെ കാര്യത്തില്‍മാത്രമാണ് അല്‍പ്പമെങ്കിലും കുറവ് കാണാനാകുന്നത്. ഇതുവരെ ആറ് കേസുകള്‍മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കഴിഞ്ഞവര്‍ഷം സ്ത്രീധന മരണം 21 ആയിരുന്നു. 2007ല്‍22, 2008ല്‍25, 2009ല്‍21 എന്നിങ്ങനെയായിരുന്നു പഴയ കണക്കുകള്‍. ഭര്‍ത്താവ് അല്ലെങ്കില്‍ബന്ധുക്കളില്‍നിന്നുളള പീഡനങ്ങള്‍സംബന്ധിച്ച കേസുകളുടെ എണ്ണം 2679 ആണ്. കഴിഞ്ഞവര്‍ഷം 4788ആയിരുന്നു. 2007, 2008, 2009വര്‍ഷങ്ങളില്‍ഇത് യഥാക്രമം 3976, 4135, 3976 എന്നിങ്ങനെയായിരു. മറ്റു കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍, ജൂണ്‍വരെ ആകെ 1109 കേസുകള്‍റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1851 (2007), 1820 (2008), 1699 (2009), 1702 (2010)എന്നിങ്ങനെയായിരു മുന്‍വര്‍ഷങ്ങളിലെ നില. 2011ല്‍സംസ്ഥാന വനിതാ കമ്മീഷനില്‍റിപ്പോര്‍ട്ട് ചെയ്ത ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം 4500 ആണ്.
ലൈംഗിക ചൂഷണമുള്‍പ്പെടെ കുട്ടകിള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിലും വന്‍വര്‍ധനയാണ് കാണാനാകുന്നത്. കുട്ടകിള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍2008ല്‍ആകെ 549കേസുകളും 2009ല്‍589ഉം, 2010ല്‍596ഉം, 2011 ജൂ വരെ 698 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതില്‍ബലാത്സംഗ, പീഡന കേസുകള്‍215 (2008), 235 (2009), 208 (2010), 176 (2011ജൂണ്‍വരെ) എന്നിങ്ങനെയാണ്.എന്നല്‍ആണ്‍കുട്ടികളെയോ,പെണ്‍കുട്ടകിളെയോ ലൈംഗിക ആവശ്യത്തിനായി വാങ്ങുകയോ വില്‍ക്കുകയോ ചെയ്ത കേസുകളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.ലൈംഗിക ആവശ്യങ്ങള്‍ക്കായി കുട്ടകിളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന സംഘങ്ങള്‍പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനത്ത് അവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെങ്കില്‍, അതിനു പിന്നിലുളള ആളുകള്‍സമൂഹത്തില്‍എ ത്രത്തോളം പ്രബലരാണു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ ലൈംഗിക അതിക്രമങ്ങള്‍എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണോയെന്ന ചോദ്യത്തിന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. “കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിരുന്ന കാലം മുതല്‍കുട്ടകിളെയും സ്ത്രീകളെയും സ്വന്തം കുടുംബത്തില്‍തന്നെയുളളവര്‍ചൂഷണം ചെയ്തിരുന്നതായി വ്യക്തമാക്കുന്ന നിരവധി വെളിപ്പെടുത്തലുകള്‍ഇപ്പോള്‍ഉണ്ടായിട്ടുണ്ട്.അതിനാല്‍ഇതൊരു പുതിയ സംഭവമല്ല.പണ്ടു കാലങ്ങളില്‍അഭിമാനവും ഭയവും മൂലം ആരും പരാതി പറയാന്‍തയ്യാറായിരുന്നില്ല. പലരും വീടിനുളളില്‍തന്നെ അത്തരം സംഭവങ്ങള്‍ഒതുക്കി തീര്‍ക്കുകയായിരുന്നു.ലൈംഗിക കുറ്റങ്ങളെക്കുറിച്ചും നിയമ സംരക്ഷണത്തെക്കുറിച്ചും പലര്‍ക്കും അറിവില്ലായിരുന്നു. എന്നാലിന്ന് ഇത്തരം സംഭവങ്ങള്‍റിപ്പോര്‍ട്ട് ചെയ്യപ്പെടുതില്വര്ധനയുണ്ടായിട്ടുണ്ട്”എന്നാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ഓഫ് ബിഹേവിയറല്‍സയന്‍സ് ഡയറക്ടറും,സര്‍വ്വകലാശാല ആന്‍റി ഹരാസ്മെന്‍റ് സെല്‍ഡയറക്ടറും അറിയപ്പെടുന്ന മനഃശാസ്ത്ര വിദഗ്ധയുമായ ഡോ. റസീന പദ്മത്തിന്‍റെ അഭിപ്രായം.
മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരവും,മാധ്യമങ്ങളുടെയും വനിതാ സംഘടനകളുടെയും ഇടപെടലുകളും പരാതിയുമായി മുന്നോട്ടുവരുന്നവരുടെ എണ്ണത്തില്‍വര്‍ധനയുണ്ടാക്കിയുളളത് പരമാര്‍ത്ഥമാണെങ്കിലും അമിതമായ ഇടപെടലുകളിലൂടെ ഇതേ ശക്തികള്‍വിപരീത ഫലവും സൃഷ്ടിക്കുന്നുണ്ട്. വനിതാ കമ്മീഷനാകട്ടെ,സ്ത്രീവേദികളാകട്ടെ, പൊലീസാകട്ടെ പൊതുവേദിയില്‍പലപ്പോഴും സ്വകാര്യത നഷ്ടപ്പെടുത്തുന്ന വിധമാണ് പ്രശ്നങ്ങള്‍കൈകാര്യം ചെയ്യുന്നത്.ഇതുമൂലം സമൂഹത്തില്‍നിന്നുളള തിക്താനുഭവങ്ങളും അക്രമത്തിനിരയായവര്‍നേരിടേണ്ടിവരുന്ന.മാധ്യമങ്ങളാകട്ടെ എരിവും പുളിയും ചേര്‍ത്ത ഭാഷയില്‍വന്‍തലക്കെട്ടുകളോടെ ഇത്തരം വാര്‍ത്തകള്‍ആഘോഷമാക്കുകയും ചെയ്യുന്നു. വിതുര കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും മാധ്യമങ്ങളെ ഹൈക്കോടതി വിലക്കിയിരുന്നുവെന്നത് ഇവിടെ ഒര്‍ക്കേണ്ടതുണ്ട്. അങ്ങനെ, സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി (കച്ചവടമോ,ജനകീയതയോ) ഇത്തരം സംഭവങ്ങള്‍ആഘോഷിക്കപ്പെട്ട് തുടങ്ങിയപ്പോള്‍, പരാതിയുമായി മുന്നോട്ടുവരാന്‍തയ്യാറായ പലരും പിന്മാറുന്ന കാഴ്ചയാണ് കാണാനാകുന്നത്. “സാഹചര്യങ്ങളുടെ സമര്‍ദ്ദത്തിലും നിസഹായതയിലും പലപ്പോഴും സ്വാതന്ത്ര്യം നിഷേധിക്കപ്പെടു സ്ത്രീകള്‍മാനസികവും,ശാരീരികവുമായ ചൂഷണങ്ങള്‍ക്ക് വിധേയരാകാറുണ്ട്. 80% പേരും എവിടെയെങ്കിലും നീതി നേടി പോകാറില്ലെതാണ് സത്യം. നീതി ലഭ്യമാക്കേണ്ട നിയമവ്യവസ്ഥയും,നിയമപാലകരും പലപ്പോഴും നീതി തേടുന്നവരുടെ സ്വകാര്യത വെളിപ്പെടുത്തി അത്തരം സംഭവങ്ങളെ ആഘോഷമാക്കുന്നതാണ് ഈയൊരു അവസ്ഥക്ക് കാരണം. അതിനാല്‍തന്നെ പല സാമൂഹ്യ, സ്ത്രീ പക്ഷ സംഘടനകള്‍പോലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി നീതിവ്യവസ്ഥക്കു മുന്നിലേക്ക് എത്താതിരിക്കുന്നു’ പ്രമുഖ വനിതാ പ്രവര്‍ത്തക ജ്യോതി നാരായണന്‍പറയുന്നു.
ഏതെങ്കിലും വിധത്തിലുളള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളില്‍പത്ത് ശതമാനത്തില്‍താഴെ മാത്രമെ പൊലീസിലോ, വനിതാ കമ്മീഷനിലോ, സ്ത്രീവേദി പോലുളള മറ്റേതെങ്കിലും സംഘടനകളിലോ പരാതി നല്‍കുന്നുളളുവന്നാണ് പഠനങ്ങള്‍പറയുന്നത്. 2002ലെ നാഷണല്‍ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം, ഇന്‍ഡ്യയില്‍ഒരോ 3.5മിനുറ്റിലും സ്ത്രീകള്‍ക്കെതിരെ ഒരു കുറ്റകൃത്യം നടക്കുന്നു. 2010ആകുമ്പോള്‍രാജ്യത്തെ ജനസംഖ്യാ വര്‍ധന നിരക്കിനേക്കാള്‍ഉയര്‍ന്നയിരിക്കും ഇന്‍ഡ്യയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ നിരക്കെന്ന് 1998ലെ നാഷണല്‍ക്രൈം റെക്കോഡ്സ് ബ്യൂറോ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2009ലെ ദേശീയ വനിതാ കമ്മീഷന്‍റിപ്പോര്‍ട്ട് പ്രകാരം, ഇന്‍ഡ്യയില്‍സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ഏറ്റവും കൂടുതലുളള സംസ്ഥാനങ്ങളിലെ രണ്ടാമത്തെ വിഭാഗത്തിലായിരുന്നു കേരളം. കുറ്റകൃത്യ നിരക്കിന്‍റെ കാര്യത്തില്‍ലക്ഷം പേരില്‍23.2ശതമാനമെന്ന നിലയില്‍ആദ്യ വിഭാഗത്തില്‍തന്നെ കേരളം സ്ഥാനം പിടിച്ചിരുന്നു. 2010 ആയപ്പോള്‍, മറ്റു പിന്നാക്ക സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അക്കാര്യത്തില്‍പത്ത് ശതമാനത്തോളം വളര്‍ച്ച’ പ്രാപിച്ചു.ഇന്‍ഡ്യന്‍പീനല്‍കോഡിനു കീഴില്‍വിവിധ വകുപ്പുകളിലായി ഏഴോളം നിയമങ്ങളും,പ്രത്യേക നിയമങ്ങളുടെയും പ്രാദേശിക നിയമങ്ങളുടെയും കീഴില്‍18ഒളം ആക്ടുകളും, വനിതാപൊലീസും വനിതാ കമ്മീഷനും ഉള്‍പ്പെടെ ഒട്ടനവധി നിയമ സഹായ വേദികളും ഉണ്ടെങ്കിലും അവയില്‍നിന്നും നീതീ ലഭിക്കാതിരിക്കുകയും പലപ്പോഴും മാനക്കേടുണ്ടാക്കുന്ന തരത്തിലുളള ഇടപെടലുകള്‍ഉണ്ടാകുകയും ചെയ്യുന്നതിനാല്‍പലരും പരാതിയുമായി മുന്നോട്ടു വരില്ലെതാണ് സത്യം. അങ്ങനെ പഴയകാലങ്ങളിലെ പോലെ അഭിമാനഭയത്താല്‍കാര്യങ്ങള്‍തുറന്നു പറയാതിരിക്കുന്ന ഒരു സമൂഹം ഇതിനൊപ്പം വളര്‍ന്നുവരുമ്പോഴും ഇത്രയധികം കേസുകള്‍റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കില്‍, നിലവിലെ കണക്കുകള്‍യാഥാര്‍ത്ഥ്യത്തിന്‍റെ ഒരംശം മാത്രമാണെന്ന് മനസിലാക്കാം.
കേരളത്തെപ്പോലെ ഇത്രയധികം ലൈംഗിക ഉത്തേജകങ്ങള്‍വിപണിയിലിറക്കി ലാഭം കൊയ്യുന്ന ഒരു നാടുണ്ടോ എന്ന് സംശയമാണ്. വര്‍ധിക്കു ലൈംഗികരോഗ ക്ലിനിക്കുകളും, ചികിത്സകളെക്കുറിച്ച് മാധ്യമങ്ങളിലും ചുവരുകളിലും നിറയുന്ന പരസ്യങ്ങളും ഒരു ജനത മുഴുവന്‍ലൈംഗിക നിരാശ (ടലഃuമഹ എൃutെrമശീ) അനുഭവിക്കുന്നുവന്നാണോ പറഞ്ഞുവെക്കുന്നത്? അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളും മാതാപിതാക്കളും മക്കളും തമ്മിലുളള ബന്ധവും സഹപാഠികളോ സഹപ്രവര്‍ത്തകരോ തമ്മിലുളള ബന്ധങ്ങളും തുടങ്ങി പാവനമെന്ന് കരുതിയിരുന്ന പല ബന്ധങ്ങളും ലൈംഗികതയുടെ അതിപ്രസരത്തില്‍മുങ്ങിയൊലിച്ചു.ദൈവഭക്തി ഇത്രയധികം കൂടിയ ഒരു കാലഘട്ടം ഒരുപക്ഷേ കേരളത്തില്‍ഇതിനുമുമ്പ് ഉണ്ടായിട്ടല്ല.പക്ഷെ, അവിടെയും ലൈംഗികതയുടെ അതിപ്രസരം ഏറിവരുന്നുവെന്നതാണ് വൈരുദ്ധ്യം. ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന് മരപ്പൊത്തിലൊളിപ്പിച്ച പതിമൂന്നുകാരന്‍മുതല്‍അധ്യാപകനും,അഭിഭാഷകനും, ഡോക്ടറും, പൊലീസ് ഉദ്യോഗസ്ഥനും, ജഡ്ജിയും ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാര്‍, സിനിമാ പ്രവര്‍ത്തകര്‍എന്നിങ്ങനെയുളള സാമൂഹ്യ,സാംസ്കാരിക പ്രവര്‍ത്തകരും ക്രിസ്ത്യന്‍ബിഷപ്പുമാരും യോഗികളും സ്വാമിമാരും ഉള്‍പ്പെടുന്ന മതമേലധ്യക്ഷന്മാര്‍ വരെ അമിതമായ ലൈംഗിക തൃഷ്ണയുടെ പിടിയിലാണ്.
സ്ത്രീകളും കുട്ടകിളും സ്വന്തം വീടുകളില്‍പോലും സുരക്ഷിതരല്ലെന്ന സാഹചര്യമാണ് ഇപ്പോഴുളളത്.ഓയൂരില്‍13കാരി
പീഡിപ്പിക്കപ്പെട്ടതിന് കൂട്ടുനിന്നത് പിതാവ്,പറവൂര്‍സംഭവത്തില്‍മകളെ സിനിമാക്കാര്‍ക്ക് വിറ്റത് പിതാവ്,വൈപ്പിനില്‍17കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പിടിയിലായത് പിതാവും മാതൃസഹോദരിയും, കോട്ടയത്ത്14കാരിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ചത് സ്വന്തം അമ്മ, കല്ലമ്പലത്ത് പെകുട്ടിയോട് അപമര്യാദയായി പെരുമാറിയത് മതാധ്യാപകന്‍,എറണാകുളത്ത് 15കാരി ഗര്‍ഭിണിയായത് അമ്മയുടെ കാമുകനില്‍നിന്ന്,തിരുവനന്തപുരത്ത് 13കാരിയെ അച്ഛന്‍റെ ജ്യേഷ്ഠന്‍പീഡിപ്പിച്ചു,കുമ്പളയില്‍വിദ്യാര്‍ത്ഥിയെ പിഡീപ്പിച്ചതിന് അറസ്റ്റിലായത് അധ്യാപകന്‍,ശസ്ത്രക്രിയക്ക് വന്ന സ്ത്രീയുടെ ചിത്രങ്ങള്‍മൊബൈലില്‍പകര്‍ത്തി പിടിയിലായത് ഡോക്ടര്‍,എഞ്ചീനീയര്‍വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിന് കാരണം അധ്യാപികയുമായുളള അവിഹിത ബന്ധം...അമിതമായ ലൈംഗികതൃഷ്ണക്കും വൈകൃതമായ മനോരോഗത്തിനും ഒരു സമൂഹമാകെ അടിപ്പെട്ടുപോയെന്ന് പറഞ്ഞാല്‍തെറ്റാകില്ല. ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം ഇപ്പോള്‍അറിയപ്പെടുന്നത് സ്ത്രീ പീഡന കേസുകളുടെ പേരിലാണെന്നതാണ് മറ്റൊരു ദുര്‍വിധി. സൂര്യനെല്ലിയില്‍തുടങ്ങി വിതുര,കിളിരൂര്‍, കവിയൂര്‍, വൈപ്പിന്‍,കോതമംഗലം, തോപ്പുംപടി,പറവൂര്‍എന്നിങ്ങനെ നീളുന്നത്.വേശ്യാലയങ്ങള്‍നിയമപരമല്ലാത്ത സംസ്ഥാനത്ത് വീടുകള്‍,ഹോട്ടല്‍മുറികള്‍എന്നിവ കേന്ദ്രീകരിച്ച് ലൈംഗിക വ്യാപാരം കൊഴുത്തു.ഇതിനെല്ലാം സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന നിരവധി ഏജന്‍റുമാരുമുണ്ടായി.ഇതാണിപ്പോള്‍ലോകത്തിനുമുന്നിലെ പുതിയ കേരളാ മോഡല്‍.
ലൈംഗിക അതിക്രമം ഒരു നാടിനെത്തന്നെ ബാധിക്കുമ്പോഴും അതിന്‍റെ യഥാര്‍ത്ഥ കാരണങ്ങള്‍അന്വേഷിച്ചുകണ്ടെത്താനും അവയെ നിയന്ത്രിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്നത് തര്‍ക്ക വിഷയമാണ്. ശാസ്ത്ര, സാമൂഹ്യ,സാംസ്കാരിക മേഖലകളിലാകെ പടര്‍ന്നുകിടക്കുന്നതാണ് കാരണങ്ങള്‍.പുതിയ ജീവിതശൈലി തന്നെയാണ് ഇത്തരത്തിലൊരു സാമൂഹ്യ മൂല്യച്യുതിക്ക് കാരണമെന്ന വാദത്തോട് പലരും അനുകൂലിക്കുന്നുണ്ട്. പാശ്ചാത്യ ജീവിതശൈലി ഇവിടെ അനുകരിക്കുവര്‍,അവിടത്തെ ഒരു സാഹചര്യവും ഇവിടെയില്ലെന്നത് മനഃപൂര്‍വ്വം മറന്നുകളയുന്നു. ഇന്‍റര്‍നെറ്റും ബൊബൈല്‍ഫോണും വരുത്തുന്ന വിനകളെ ഇനിയും പറഞ്ഞുമനസിലാക്കേണ്ടതില്ല.അത്തരത്തിലെ വിപത്തുകളെ നേരിടാനുളള സാമൂഹ്യ, സാങ്കേതിക സാഹചര്യങ്ങള്‍ഇവിടില്ല. പാരമ്പര്യമായി തുടര്‍ന്നുവന്ന സാംസ്കാരിക മൂല്യങ്ങളെ പുനര്‍നിര്‍വചിച്ചപ്പോള്‍, ആധുനികതയുടെ അംശം ഏറിനിന്നു. ലിവിംഗ് ടുഗെതറും,ഡേറ്റിംഗും കടന്നുവന്നപ്പോള്‍രണ്ടു കൈയും നീട്ടി സ്വീകരിച്ചവര്‍പക്ഷേ, അതിന്‍റെ മറുവശം സൌകര്യപൂര്‍വ്വം മറന്നു.ഉയര്‍ന്നുവരുന്ന മദ്യഉപഭോഗ സംസ്കാരവും ചെറുതല്ലാത്ത പങ്കു വഹിക്കുണ്ട്. സിനിമാ,സീരിയല്‍മോഹങ്ങളും സെലിബ്രിറ്റി ജീവിതവും സ്വപ്നം കണ്ടവരില്‍ചിലരെങ്കിലും എത്തിപ്പെട്ടത് ലൈംഗികതയുടെ കരകയറാനാവാത്ത കുഴിയിലേക്കാണ്. സ്ത്രീയുടെ സൌന്ദര്യ സങ്കല്‍പ്പങ്ങളെന്നാല്‍ലൈംഗികത ജനിപ്പിക്കുന്ന ഒന്നാവണം എന്നതിലേക്ക് ഇവിടെ കാര്യങ്ങള്‍മാറി. മോഡലുകളും പരസ്യങ്ങളും സിനിമകളും അതിനുളള വിളംബരങ്ങളായപ്പോള്‍ഫാഷന്‍തരംഗങ്ങള്‍ക്കൊപ്പം വസ്ത്രധാരണ രീതികളിലും മാറ്റം വന്നു.ലൈംഗിക അഭിനിവേശത്തെ മുതലെടുത്ത് അശ്ലീല സാഹിത്യത്തിനൊപ്പം നീലച്ചിത്രങ്ങളും രതിച്ചിത്രങ്ങളും വര്‍ധിച്ചു.ഡിജിറ്റല്‍പര്യവേഷം അവയുടെ സാന്നിധ്യം പതിന്മടങ്ങ് വര്‍ധിപ്പിച്ചു.ലൈംഗികതയുമായി ബന്ധപ്പെട്ട എന്തിനെയും ഏതിനെയും മള്‍ട്ടികളറില്‍എരിവും പുളിയും ചേര്‍ത്ത് എഴുതിവിട്ടു, വലിയ ആഘോഷമാക്കുന്ന മാധ്യമങ്ങളും ശക്തമായ സ്വാധീനശക്തികളായി. കപട ലൈംഗിക സദാചാരവാദവുമായെത്തിയ സദാചാര പൊലീസും യഥാര്‍ത്ഥ പ്രശ്നങ്ങളെ അന്വേഷിക്കാന്‍മെനക്കെടാതിരുന്നതിലൂടെ സ്ത്രീകള്‍പിന്നെയും ഇരകളാകപ്പെട്ടു.
ലിംഗസമത്വ സമവാക്യങ്ങള്‍കൊണ്ടു മാത്രം തുടച്ചുനീക്കാനാവുന്നതല്ല ഈ പ്രശ്നങ്ങളൊന്നും. നിയമങ്ങളുടെയോ വ്യവസ്ഥകളുടെയോ അഭാവം മൂലവുമല്ല പ്രശ്നങ്ങള്‍അധികരിക്കുത്.അതിനാല്‍കൃത്യമായ കാരണങ്ങള്‍കണ്ടെത്തി, പരിഹാരം തേടേണ്ടത് ആവശ്യമാണ്. “പുരുഷമേധാവിത്വത്തിന്‍റെ സ്ഫുരണങ്ങള്‍ വ്യാപകമായി കാണപ്പെടുന്ന ഒരു സമൂഹത്തില്‍ലിംഗസമത്വം വേണമെന്ന വാദിക്കുമ്പോഴും, കാശുകൊടുത്തു നേടാവുന്ന ഉപഭോഗവസ്തു എന്ന നിലയിലെ ലൈംഗികതയെയും ലിംഗസ്വാതന്ത്ര്യത്തെയും ഞാന്‍അനുകൂലിക്കില്ലെന്നു മാത്രമല്ല,ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.പുരുഷന് യാതൊരുവിധ ഉത്തരവാദിത്വങ്ങളും കൂടാതെ, സ്ത്രീസുഖം നേടാമെന്നത് മാത്രമാണ് ഇത്തരം ലൈംഗികതയുടെ നേട്ടം. കാശു കൊടുത്തുളള ഒരു ചൂഷണം തന്നെയാണത്.സ്ത്രീകളുടെ ശാരീരീക, ആരോഗ്യ സ്ഥിതിക്ക് ഇവരാരും ഉത്തരവാദികളാകില്ലെന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് അതോടൊപ്പം,ശാരീരിക സുഖം തേടിയല്ലാതെ സാഹചര്യങ്ങളുടെ സമര്‍ദ്ദത്തില്‍ഇതിലേക്ക് എത്തിപ്പെടുന്ന സ്ത്രീകളെ സംരക്ഷിക്കേണ്ടതുമുണ്ട്’, ജ്യോതി നാരായണന്‍പറയുന്നു.
കുട്ടകിള്‍ക്കിടയില്‍തന്നെ മികച്ച ലൈംഗികവിദ്യാഭ്യാസം നല്‍കുന്നത്, വരുന്ന തലമുറയെയെങ്കിലും ഈ നാശത്തില്‍നി ന്നും കരകയറാന്‍സഹായിക്കും.എന്നാല്‍ലൈംഗിക വിദ്യാഭ്യാസത്തോടും രണ്ടഭിപ്രായം ഉയര്‍ന്നുകേള്‍ക്കുന്നു.പഴയകാലത്ത് ലൈംഗിക വിദ്യാഭ്യാസം ഉണ്ടായിരില്ലല്ലോ എന്നു ചോദിക്കുവരുണ്ട്.എന്നാല്‍പഴയകാലത്തേക്കാള്‍ഭീകരമാണ് ഇപ്പോഴുളള സാഹചര്യങ്ങള്‍എന്നതാണ് ഉത്തരം. ഇന്‍റര്‍നെറ്റിലൂടെയും മൊബൈലിലൂടെയും സെക്സ് ചാറ്റിംഗും,സെക്സ് ഗെയ്മുകളും നഗ്നചിത്രങ്ങളും അതിവേഗത്തില്‍കുട്ടകിളിലേക്ക് ഒഴുകിയെത്തുന്ന കാലമാണിത്. അതിനാല്‍,സ്വയം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മനസിലാക്കുന്നതിനോടൊപ്പം, ലൈംഗിക ചൂഷണത്തിനെതിരേയുളള തന്‍റേടം കുട്ടകിള്‍ക്ക് നേടികൊടുക്കുന്നതിന് ലൈംഗിക വിദ്യാഭ്യാസം നല്ലതാണ്.എന്നാല്‍വളരെ കൃത്യതയുളളതും ആലോചിച്ചു തയ്യാറാക്കിയതുമാകണം അത്. അല്ലാത്തപക്ഷം കുട്ടകിളെ തെറ്റായ രീതിയിലേക്ക് പറഞ്ഞുവിടാ നായിരിക്കും അത് ഉപകരിക്കുക. മാതാപിതാക്കള്‍ക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. മക്കളുടെ ബലഹീനതകളും പോരായ്മകളും പരിഹരിക്കാന്‍അവരോടൊപ്പം സമയം ചെലവിടുകയും സ്നേഹത്തോടെ കാര്യങ്ങള്‍പറഞ്ഞുമനസിലാക്കുകയും ചെയ്യുന്നതിനൊപ്പം അവരുടെ കൂട്ടുകെട്ടുകളെയും ഇടപെടു സാഹചര്യങ്ങളെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് മാതാപിതാക്കള്‍ക്കുണ്ടാകണം.പഴയകാലത്ത്, സാന്മാര്‍ഗിക വഴികള്‍കഥകളിലൂടെയോ ഉപദേശങ്ങളിലൂടെയോ മറ്റാരുടെയെങ്കിലും അനുഭവങ്ങളിലൂടെയോ പറഞ്ഞുകൊടുക്കാന്‍ മുത്തശ്ശിയും മുത്തച്ഛനുമൊക്കെ നമുക്കുണ്ടായിരുന്നു.ഇന്നത്തെ വ്യവസ്ഥിതിയില്‍, അതിന് സ്ഥാനമോ സമയമോ ഇല്ല. കുടുംബ ബന്ധങ്ങളെയും സാമൂഹ്യനന്മകളെയും അമൂല്യമായി കരുതിയിരുന്ന നമ്മുടെ കളഞ്ഞുപോയ സംസ്കാരം തിരികെ പിടിക്കുക മാത്രമാണ് ഇതിനെ മറികടക്കാനുളള മാര്‍ഗം.
എവിടെ സ്ത്രീകള്‍മാനിക്കപ്പെടുന്നുവോ അവിടെ ജനങ്ങള്‍സംസ്കാരമുളളവരാണെന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ആകെ ജനസംഖ്യയില്‍പകുതിയിലേറെ സ്ത്രീകളുളള കേരളത്തില്‍സംസ്കാരമുളള ജനങ്ങള്‍കുറയുന്നു എന്നുവേണം കരുതാന്‍.സാക്ഷരതയിലും സാംസ്കാരിക മേഖലയിലും രാജ്യത്തിനും ലോകസമൂഹങ്ങള്‍ക്കും മാതൃകയായിട്ടുളള ഒരു സമൂഹം ഇത്തരത്തില്‍നീങ്ങിക്കൊണ്ടിരിക്കുന്നത് ആപത്കരമായ പ്രവണതയാണ്. ഈ സ്ഥിതിയിലെങ്കിലും കാര്യങ്ങള്‍നിയന്ത്രിച്ചുനിര്‍ത്താനായില്ലെങ്കില്‍,ലൈംഗിക അരാജകത്വത്തിന്‍റെ നാടെന്ന നിലയിലേക്കുളള കേരളത്തിന്‍റെ വളര്‍ച്ച അതിവേഗം ബഹുദൂരമായിരിക്കും.
നമ്മുടെ സംസ്കാരം വീണ്ടെടുക്കുക
കുടുംബബന്ധങ്ങളെ പവിത്രമായി കണ്ടിരുന്ന തലമുറയില്‍നിന്നും പരസ്പര ഉത്തരവാദിത്വമില്ലാത്ത തലമുറയിലേക്കുളള മാറ്റമാണ് നമ്മുടെ സമൂഹത്തില്‍നാശം വിതക്കുത്
ഡോ. റസീന പദ്മം
മനശാസ്ത്രജ്ഞ, ഡയറക്ടര്‍,സ്കൂള്‍ഓഫ് ബിഹേവിയറല്‍സയന്‍സ്
മഹാത്മാഗാന്ധി സര്‍വ്വകലാശാല,
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍എക്കാലത്തെക്കാളും ഉയര്‍ന്നിരിക്കുന്നുവെന്ന് പറയാനാകുമോ?
അക്കാര്യത്തില്‍എനിക്ക് ചെറിയ സംശയമുണ്ട്. പണ്ടും ഇത്തരത്തില്‍ലൈംഗികാതിക്രമങ്ങള്‍വീടുകളിലും മറ്റും ഉണ്ടായിരുന്നു. കല്യാണത്തിനും മറ്റു ആഘോഷവേളകളിലും ലൈംഗിക ചൂഷണങ്ങള്‍പതിവായിരുന്നു. പ്രത്യേകിച്ചും കുട്ടകിളായിരുന്നു ഇതിനെല്ലാം ഇരയായിരുന്നത്.അകത്തളങ്ങളില്‍അറിഞ്ഞും അറിയാതെയും ഭീകരമായ രീതിയില്‍തന്നെ ഇത് നിലനിരുന്നു. പലതും പുറത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടില്ലായിരുന്നു. പെണ്‍കുട്ടികളുടെ ചെറുത്തുനില്‍പ്പിനും ബുദ്ധിപൂര്‍വ്വം ചിന്തിക്കാനുമുളള ശേഷിക്കുറവും,പ്രത്യാഘാതങ്ങളെക്കുറിച്ചുളള അറിവില്ലായ്മയുമായിരുന്നു ഇത്തരം സംഭവങ്ങളെ വളര്‍ത്തിയത്. പലതും വീട്ടുകാര്‍പോലും അറിഞ്ഞിരുന്നില്ല.അറിഞ്ഞാലും, അഭിമാന സംരക്ഷണത്തിനായി വീടുകള്‍ക്കുളളില്‍തന്നെ അവ ഒതുക്കിതീര്‍ക്കുകയായിരുന്നു. എന്നാലിന്ന് അത്തരം സംഭവങ്ങള്‍റിപ്പോര്‍ട്ട് ചെയ്യപ്പെടുതിന്‍റെ എണ്ണം കൂടിയിട്ടുണ്ട്.സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ ഉയര്‍ച്ചയും മാധ്യമങ്ങളടക്കമുളള സംവിധാനങ്ങളും അതില്‍നല്ല പങ്കുവഹിച്ചിട്ടുണ്ട്.ലൈംഗികാതിക്രമങ്ങള്‍ഇത് കുറവാണെന്നല്ല ഇതിന്‍റെ അര്‍ത്ഥം.
ഇതിനുള്ള കാരണങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
കുടുംബ ബന്ധങ്ങളില്‍വന്ന മാറ്റങ്ങളാണ് സമൂഹത്തില്‍പ്രതിഫലിക്കുന്നത്.വീടുകളിലുണ്ടായിരുന്ന സംസ്കാരവും,സമൂഹത്തില്‍നിലനിരുന്ന, പിന്തുടര്‍ന്നിരുന്ന,സംസ്കാരവും പൊളിച്ചെഴുതിയതിന്‍റെ ഫലങ്ങളാണ് നാമിന്ന് അനുഭവി ക്കുന്നത്.മാതാപിതാക്കളും മക്കളും തമ്മില്‍, 'വെല്‍ഡിഫൈന്‍ഡ്’ ആയ ഒരു സംസ്കാരം ഉണ്ടായിരുന്നു. പണ്ട്, അര്‍ദ്ധ നഗ്നമായ രംഗങ്ങള്‍വന്നാല്‍ ടിവി ഓഫ് ചെയ്യുമായിരുങ്കില്‍ ഇന്ന് നഗ്നമേനി കാണുന്നതില്‍പോലും വീടുകളില്‍ എതിര്‍പ്പില്ലാതായി. എല്ലാവരും ഒരുമിച്ചിരുന്ന് അത് ആസ്വദിക്കുന്നു.കൂടാതെ, ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ അച്ഛന്മാരുടെ അടുത്തേക്കുപോലും വിടില്ലായിരുന്നു.എന്നാലിന്ന് അതൊക്കെ മാറിയിരിക്കുന്നു.പാശ്ചാത്യ ജീവിത ശൈലി തുടരുമ്പോള്‍,അവിടത്തെ യാതൊരു സാഹചര്യവും ഇവിടില്ലെന്ന സത്യം മറന്നു. മഹത്തായ നമ്മുടെ കുടുംബബന്ധങ്ങളും സംസ്കാരവും നാം മറന്നു. അതിന്‍റെ പ്രതിഫലനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സമൂഹത്തിലും കാണപ്പെടുന്നു. സ്ത്രീകളും കുട്ടികളും സ്വന്തം വീടുകളില്‍പോലും അരക്ഷിതാവസ്ഥ അനുഭവിക്കുണ്ടെതാണ് സത്യം.
ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണോ?
തീര്‍ച്ചയായും ആവശ്യമാണ്.നേരത്തെയുളള തീരുമാനം ആലോചനാശൂന്യമായിരുന്നു. വ്യക്തമായ ധാരണകളും, വിദഗ്ധരുമായി ചേര്‍ന്ന് മികച്ച കാഴ്ചപ്പാടും ഉണ്ടാക്കിയിട്ടുവേണം അത് നടപ്പിലാക്കേണ്ടത്. അതിനുളള അധ്യാപകര്‍ ഇവിടെ ലഭ്യമാണോയെന്നു പോലും സംശയമാണ്. അതിനാല്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രഗത്ഭരായവരെ വേണം കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍. കുട്ടികളില്‍ സ്വയം സംരക്ഷണ ബോധം വളര്‍ത്തുന്ന,പ്രതിരോധിക്കാ പ്രാപ്തനാക്കുന്ന, മികച്ച അവബോധം നല്‍കുന്നതാകണം ലൈംഗിക വിദ്യാഭ്യാസം. അല്ലാത്ത പക്ഷം, അത് കുട്ടകിളില്‍ വികലമായ കാഴ്ചപ്പാട് വളര്‍ത്തും.
നിയമങ്ങള്‍, സംഘടനകള്‍, മാധ്യമങ്ങള്‍...?
അതിക്രമങ്ങള്‍ക്ക് ഇരയായവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന വിധമാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍. ഇരയെ ആഘോഷ മാക്കുന്ന പ്രവണത കൂടിവരുകയാണ്. ആരെയാണ് നിയമവും സംഘടനകളും രക്ഷിക്കുന്നത്? നമുക്ക് മാതൃകയാകേണ്ട രാഷ്ട്രീയ, സാമൂഹ്യ,സാംസ്കാരിക നേതാക്കള്‍ ഇത്തരം തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെടാതെ അധികാര സ്ഥാനങ്ങളിലേക്ക് എ ത്തിപ്പെടുമ്പോള്‍,സാധാരണക്കാരന്‍റെ സ്ഥിതി എന്താകുമെന്ന് ആലോചിക്കാവുന്നതേയുളളു.അതിനാല്‍നീതി ലഭ്യത ഉറപ്പാക്കാന്‍ സംഘടനകളും മാധ്യമങ്ങളും ഒപ്പം നില്‍ക്കണം.
എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം?
നാം നഷ്ടപ്പെടുത്തിയ നമ്മുടെ സംസ്കാരം വീണ്ടെടുക്കണം. പുതിയ തലമുറയെ അതിന്‍റെ മൂല്യങ്ങള്‍ പറഞ്ഞുമനസിലാക്ക ണം. കുട്ടകിളുടെ മേല്‍ മാതാപിതാക്കളുടെ,പ്രത്യേകിച്ചും മാതാവിന്‍റെ ഒരു കണ്ണ് എപ്പോഴുമുണ്ടാകണം.
കുടുംബ ബന്ധങ്ങള്‍ പവിത്രമാകണം
കുട്ടികള്‍ക്ക് നേരെയുളള ലൈംഗികാതിക്രമങ്ങളും ലൈംഗിക വൈകൃതങ്ങളും എല്ലാം ചേര്‍ന്ന് കേരളത്തെ പിശാചിന്‍റെ നാടാക്കിക്കൊണ്ടിരിക്കുന്നു...
എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് നേരെയുളള ലൈംഗിക ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്?
കുട്ടകിള്‍ക്കിടയില്‍ ലൈംഗിക പീഡനം വര്‍ധിക്കുന്നതിന് അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങളാണുളളത്. മദ്യം,മൊബൈല്‍, മാധ്യമങ്ങള്‍ എന്നിവയാണവ. സമൂഹത്തില്‍ ഉണ്ടായിരുന്ന പല മൂല്യങ്ങള്‍ക്കും ച്യുതി സംഭവിച്ചതില്‍ ഇവയ്ക്ക് മൂന്നിനും അതിന്‍റേതായ പങ്കുണ്ട്.ഇവയില്‍പ്രഥമസ്ഥാനം മദ്യത്തിനാണ്. മദ്യം മനുഷ്യനെ മൃഗമാക്കി മാറ്റുമ്പോള്‍മ മൂല്യങ്ങള്‍ പൂര്‍ണമായും മാറ്റിവയ്ക്കപ്പെടുകയാണ്. അച്ഛന്‍-മകള്‍ ബന്ധത്തിനും ഭാര്യ-ഭര്‍ത്താവ് ബന്ധത്തിനും സഹോദരി-സഹോദരന്‍ ബന്ധത്തിനുമൊന്നും സമൂഹത്തില്‍ ഒരു സ്ഥാനവുമില്ലാതെ വരുന്നു. മദ്യം കഴിച്ച് വീട്ടിലെത്തുന്ന ഗൃഹനാഥന്‍മാര്‍ ഇന്‍റര്‍നെറ്റിലും സി ഡി ഇട്ടും അശ്ലീല ചിത്രങ്ങള്‍ കാണുന്നത് സംസ്ഥാനത്ത് പതിവായി മാറിയിട്ടുണ്ട്.ഇതില്‍പണക്കാരനെന്നോ പാമരനെന്നോ വ്യത്യാസമില്ല. അശ്ലീല ചിത്രങ്ങള്‍കുഞ്ഞുങ്ങളിലുണ്ടാക്കുന്ന വികാര വിചാരങ്ങള്‍ ഊഹിക്കാന്‍പോലും കഴിയില്ല.
മൊബൈല്‍ഫോണ്‍ സ്കൂളുകളില്‍നിരോധിച്ചിട്ടുണ്ടല്ലോ?
മൊബൈല്‍ഫോണുകളാണ് അടുത്ത വില്ലന്‍.മൊബൈല്‍ഫോണുകള്‍ കുട്ടികളുടെ കൈയിലും എത്തിയതോടെ അവര്‍ ലൈംഗിക വൈകൃതങ്ങളടങ്ങിയ അശ്ലീല ചിത്രങ്ങള്‍ കാണുത് വ്യാപകമായി. ഇത് ഇനിയും തടയാന്‍ കഴിഞ്ഞിട്ടില്ല ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായാണ് സ്കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചത്.
മാധ്യമങ്ങള്‍ക്ക് ഇതില്‍എന്ത് പങ്കാണുളളത്
മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും പറയാതിരിക്കാനാവില്ല. അതില്‍ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഒരേപോലെ പങ്ക് വഹിക്കുന്നുണ്ട്. പരസ്യങ്ങളിലൂടെ തങ്ങള്‍ക്ക് കിട്ടുന്ന വരുമാനമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ബോധവാന്‍മാരല്ലെന്ന നിലയിലാണ് അവര്‍. മാധ്യമങ്ങള്‍ ലൈംഗികവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍
നല്‍കുന്നതിനെതിരെ വനിതാ കമ്മിഷന് പരാതികള്‍കിട്ടയിട്ടുണ്ട്. കമ്മിഷന്‍റെ മീഡിയാ സെല്‍ ഇക്കാര്യം താമസിയാതെ ചര്‍ച്ചചെയ്യും. ചാനലുകളില്‍ വരുന്ന പരസ്യങ്ങളും ഇങ്ങനെ തന്നെ. സ്ത്രീ സൌന്ദര്യത്തെ സെക്സിന്‍റെ കണ്ണിലൂടെ അവതരിപ്പിക്കുകയാണ് പരസ്യങ്ങള്‍ചെയ്യുന്നത്.
ഫാഷന്‍അപകടമാണെന്നാണോ?
അല്ല. പക്ഷേ ഫാഷനും കുറയൊക്കെ സ്ഥാനമുണ്ട്. നമ്മുടെ കുട്ടകിള്‍ക്ക് യഥാര്‍ത്ഥത്തിലുളള സൌന്ദര്യം മാറ്റിവച്ച്,സെ ക്സ് അപ്പീലിന് പ്രാധാന്യം നല്‍കുന്നതെന്തിനാണ്?
ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിലൂടെ ഈ അവസ്ഥ മാറ്റാനാവില്ലേ?
ഞാനൊരു പഴഞ്ചനാണ്.അതുകൊണ്ടാവാം എന്‍റെ കാഴ്ചപ്പാടും പഴഞ്ചനാവുന്നത്.കോളെജിലെത്തിയപ്പോഴാണ് ഞങ്ങളൊക്കെ ഒരു കുട്ടി എങ്ങനെ ഉണ്ടാവുന്നുവെന്ന് പഠിക്കുന്നത്. അതുകൊണ്ട് ആര്‍ക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. ഇതൊക്കെ എന്തിനാണ് നേരത്തേ പഠിക്കുന്നത്.സെക്സിന് ഇത്ര പ്രാധാന്യം നല്‍കുന്നത് എന്തിനാണ്? ലൈംഗികതയല്ലല്ലോ ജീവിതം.അത് ജീവിതത്തിലെ വളരെ ചെറിയ കാര്യം മാത്രമല്ലേ. ഇപ്പോള്‍ വ്യാപകമായി കാണുന്ന സെക്സോളജിസ്റ്റുകള്‍ വരുത്തിവയ്ക്കുന്ന അപകടം ചെറുതല്ല.സെക്സില്‍ ആദ്യം മുതല്‍ അവസാനം വരെയുളള എല്ലാ കാര്യങ്ങളും വിശദമായി ഇവര്‍പഠിപ്പിക്കുണ്‌ട്.മാധ്യമങ്ങളിലൂടെ എഴുതുകയും പരസ്യം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുത് കൊച്ചുകുട്ടികളാണ്. ഇതൊക്കെ വായിച്ചശേഷം അവരുടെ മനസ് എങ്ങനെ സഞ്ചരിക്കുമെന്ന് ഇവര്‍ക്കാര്‍ക്കെങ്കിലും പറയാന്‍കഴിയുമോ?
നിയമങ്ങള്‍കര്‍ശനമല്ലാത്തതല്ലേ ഇത്തരം പീഡനങ്ങള്‍ വര്‍ധിക്കാന്‍കാരണം?
അങ്ങനെ പറയാന്‍പറ്റില്ല. സംസ്ഥാനത്ത് നിലവിലുളള നിയമങ്ങള്‍ കര്‍ശനമായവതന്നെയൊണ്. ഇവിടെ മാറ്റമുണ്ടാവേണ്ടത് നിയമത്തിനലല്ല,മനുഷ്യമനസിലാണ്. നഷ്ടപ്പെട്ടുപോയ മൂല്യങ്ങള്‍ തിരിച്ചുപിടിക്കണം.പാശ്ചാത്യരെ അനുകരിക്കുന്നത് കൌമാരക്കാര്‍ക്കിടയില്‍ ഒരു ഫാഷനാണ്.അനുകരണമാവാം, പക്ഷേ അത് പാശ്ചാത്യ സംസ്കാരത്തിലെ നല്ല വശങ്ങള്‍ മാത്രമായിരിക്കണം. കൌമാരക്കാരുടെ പ്രവൃത്തികള്‍ വല്ലപ്പോഴുമെങ്കിലും നിരീക്ഷിക്കാനും അവര്‍ക്ക് കഴിയണം.വീട്ടിലെ മുതിര്‍ന്ന അംഗം പറയുന്നത് പണ്ട് എല്ലാവരും അനുസരിക്കുമായിരുന്നു.ഇന്നതല്ല സ്ഥിതി. മാതാപിതാക്കള്‍ കുട്ടികളെ അനുസരിക്കേണ്ടി വരുന്ന കാലം കൂടിയാണ്. ഇത് മാറണം. കുട്ടികളെ ഉപദേശിക്കാന്‍ മാതാപിതാക്കള്‍ക്കാവണം.സെക്സ് എന്നാല്‍ അവര്‍ കാണുന്ന ലൈംഗിക വൈകൃതങ്ങളല്ലെന്നും സെക്സിന് ജീവിതത്തില്‍ വലിയ സ്ഥാനമൊന്നുമില്ലെന്നും പറഞ്ഞു മനസിലാക്കിക്കാന്‍ കഴിയണം.ജീവിതത്തില്‍ മുന്നോട്ടു പോകാനുളള അവസരമൊരുക്കാന്‍ ബോധപൂര്‍വം ശ്രമിക്കേണ്ടിയിരിക്കുന്നു.
(എസ്. സന്തോഷ്)
No comments:
Post a Comment