മലയാളിയുടെ മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് ഇനിയും ഒരു അവസാനം വന്നിട്ടില്ല. പുതുതലമുറയുടെ വസ്ത്ര സങ്കല്‍പ്പങ്ങളും വസ്ത്രധാരണ രീതികളും ശരിയോ തെറ്റോ, ഗുണമോ ദോഷമോ, സാന്മാര്‍ഗികമോ അസന്മാര്‍ഗിമോ എന്നിങ്ങനെയുളള ചൂടന്‍ ചര്‍ച്ചകള്‍ക്കിടയിലും കേരളം പുതിയ ഫാഷന്‍ സങ്കല്‍പ്പങ്ങളെ രണ്ടും കൈയും നീട്ടി സ്വീകരിക്കുന്നുവെന്നതാണ് വാസ്തവം. ചുരുക്കി പറഞ്ഞാല്‍, ഗ്രാമീണ, ശാലീന വേഷങ്ങളില്‍ നിന്നും നാഗരികതയുടെ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ സമകാലീന ഫാഷന്‍ സങ്കല്‍പ്പങ്ങളോട് ആഭിമുഖ്യം കാണിച്ചുതുടങ്ങിയ പുതു തലമുറ അവ പിന്തുടരുന്നതും വളരെ വേഗത്തിലാണ്. അങ്ങനെ, മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ നേര്‍ക്കാഴ്ചയെന്നോണം കൊച്ചി ഇന്‍ഡ്യയിലെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഫാഷന്‍ കേന്ദ്രങ്ങളുടെ പട്ടികയിലേക്കും എത്തിപ്പെടുകയാണ്.
കൊച്ചിയിപ്പോള്‍ ഫാഷന്‍ ഷോകളുടെ ആകര്‍ഷണ കേന്ദ്രമാണ്. എല്ലാ വര്‍ഷവും ചെറുതും വലുതുമായ നിരവധി ഫാഷന്‍ ഷോകളാണ് ഇവിടെ നടത്തപ്പെടുന്നത്. കഴിഞ്ഞ ഒന്നു, രണ്ടു വര്‍ഷങ്ങളായി ഇത്തരം ഫാഷന്‍ ഷോകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. വര്‍ഷം അഞ്ചില്‍ താഴെ മാത്രം ഷോകള്‍ നടന്നിരുന്ന സ്ഥാനത്തിപ്പോള്‍ പതിനഞ്ചും ഇരുപതും ഷോകള്‍ നടത്തപ്പെടുന്നു. കേരളത്തിനുളളില്‍ മാത്രം നടത്തപ്പെടുന്ന ഫാഷന്‍ ഷോകളില്‍ നിന്നും ദക്ഷിണേന്‍ഡ്യന്‍, ഇന്‍ഡ്യന്‍, ഇന്‍റര്‍നാഷണല്‍ ഷോകളിലേക്കുളള വളര്‍ച്ചയാണ് കൊച്ചിയെ പുതിയ ഫാഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്.
2011 ജനുവരി മുതല്‍ ഇതുവരെ 16 ഒളം ഫാഷന്‍ ഷോകളാണ് കൊച്ചിയില്‍ അരങ്ങേറിയത്. കേരള ഇന്‍റര്‍നാഷണല്‍ ഫാഷന്‍ വീക്ക്, മിനിസ്ക്രീന്‍ താരങ്ങള്‍ക്കായുളള സ്മോള്‍ സ്ക്രീന്‍ മഹാറാണി, ഐഐഎംഎസ് ഫാഷന്‍ ഷോ തുടങ്ങി ചെന്നൈ ഫാഷന്‍ വീക്ക് പോലുളള, മറുനാടന്‍ ഫാഷന്‍ ഷോകളും കൊച്ചിയില്‍ നടത്തി വന്‍ വിജയം നേടിയിട്ടുണ്ട്. കൊച്ചിയിലെ നടത്തിപ്പ് വിജയമാണ് സംഘാടകരെയും സ്പോണ്‍സര്‍മാരെയും കൊച്ചിയിലേക്ക് വീണ്ടും വീണ്ടും ആകര്‍ഷിക്കുന്നത്. കൊച്ചി ഇന്‍റര്‍നാഷണല്‍ ഫാഷന്‍ വീക്കിനാണ് കൊച്ചിയിപ്പോള്‍ വേദിയായിരിക്കുന്നത്. ആഗസ്റ്റ് നാലിന് കാസിനോ ഹോട്ടലില്‍ ആരംഭിച്ച ഷോ ഏഴിന് അവസാനിക്കും. കേരളത്തില്‍ നിന്നുളള 14 മോഡലുകള്‍ ഉള്‍പ്പെടെ 50ഒളം മോഡലുകളാണ് റാമ്പിലുളളത്. പ്രശസ്ത സിനിമാ താരവും ഗായികയുമായ മംമ്ത മോഹന്‍ദാസ് ബ്രാന്‍ഡ് അംബാസഡറായ ഷോയില്‍ മംമ്തയെ കൂടാതെ റീമ കല്ലിങ്കല്‍, ഭാവന, രമ്യാ നമ്പീശന്‍ തുടങ്ങിയ നടിമാരും റാമ്പില്‍ ചുവടുവെക്കും. ലോക പ്രശസ്ത ഫാഷന്‍ വിദഗ്ധന്‍ ജയിംസ് ഫെരിയേറ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് മോഡലുകള്‍ അണിനിരന്നതോടെ തുടക്കമിട്ട ഷോയുടെ ഫൈനലില്‍ സഞ്ജന ജോണ്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരിക്കും മോഡലുകള്‍ അണിയുക. ലോക പ്രശസ്തരായ പതിനാറോളം ഫാഷന്‍ ഡിസൈനര്‍മാരുടെ വസ്ത്രങ്ങളാവും വേദിയില്‍ പ്രദര്‍ശിപ്പിക്കുക. കേരളത്തിന്‍റെ പാരമ്പര്യത്തിനും സംസ്കാരത്തിനും പ്രാധാന്യം നല്‍കിയുളള ഡിസൈനുകളായിരിക്കും ഫാഷന്‍ വീക്കില്‍ പ്രദര്‍ശിപ്പിക്കുയെന്നാണ് സംഘാടകര്‍പറഞ്ഞിരുന്നത്. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ ഒരു ‘സ്പെസിമെന്‍’ പോലെ വളരുന്ന കൊച്ചി, ഇപ്പോള്‍ പഴയ കൊച്ചിയല്ല.
http://www.thesundayindian.com/ml/story/kochi-catwalks-in-to-international-fashion-ramp/14/1104/
No comments:
Post a Comment