Thursday, August 4, 2011

ഭീമന്‍ രഘുവിന്‍റെ ‘അവതാര്‍’

ജൂണ് 14, 2011 16:27

ഒരു നടന്‍/നടി തന്നെ വ്യത്യസ്ത വേഷങ്ങളിലെത്തി അരങ്ങു തകര്‍ക്കുന്ന കാഴ്ച സിനിമയില്‍ പുതുമയൊന്നുമല്ല. ഒരു താരം തന്നെ ഒന്നും രണ്ടും തുടങ്ങി പത്തും ഇരുപതും വേഷങ്ങള്‍ വരെ ആടിതിമിര്‍ത്ത സിനിമകള്‍ നാം കണ്ടുകഴിഞ്ഞിരിക്കുന്നു. ഇതെല്ലാം തന്നെ സൂപ്പര്‍ താരങ്ങളുടെ സിനിമകളുമായിരുന്നു. എന്നാല്‍, 'അവതാര'ങ്ങളുടെ ഈ സൂപ്പര്‍ താര പരിവേഷം പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ് മലയാളത്തിന്‍റെ ഭീമന്‍ രഘു. 12 വ്യത്യസ്ത വേഷങ്ങളിലാണ് രഘു തന്‍റെ പുതിയ ചിത്രമായ ഫിലിം ഫെസ്റ്റിവലില്‍ എത്തുന്നത്.

എഴുപതുകളില്‍ നായകനായി മലയാള സിനിമയിലെത്തി വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി, ഇപ്പോള്‍ കോമഡി വേഷങ്ങളിലൂടെ സിനിമാസ്നേഹികള്‍ക്ക് പ്രിയങ്കരനായ താരമാണ് ഭീമന്‍ രഘു. ‘ഫിലിം ഫെസ്റ്റിവലില്‍’ പഴയതും പുതിയതുമായ നായക താരങ്ങളെയാണ് ഭീമന്‍ രഘു വെളളിത്തിരയില്‍ അനുകരിക്കുന്നത്. ഒരു ഗാനരംഗത്ത് സത്യന്‍, നസീര്‍, മധു, എം ജി ആര്‍, ശിവാജി ഗണേശന്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍, രജനീകാന്ത് തുടങ്ങിയവരെയാണ് ഭീമന്‍ രഘു അനുകരിക്കുന്നത്, കൂട്ടിന് ലക്ഷ്മി ശര്‍മ്മയും.

ഇതിനു പുറമെ, തെയ്യം കലാകാരന്‍, കഥകളി നടന്‍, സിനിമാതാരം എന്നിങ്ങനെ മൂന്നു വേഷങ്ങളാണ് ചിത്രത്തില്‍ ഭീമന്‍ രഘുവിനുളളത്. എ. കെ ജയന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, അരുണ്‍, ഇര്‍ഷാദ് എന്നിവരാണ് മറ്റു താരങ്ങള്‍. കര്‍മ്മ ക്രിയേഷന്‍സിന്‍റെ ബാനറില്‍ വിനീഷ് പറക്കടവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
http://thesundayindian.com/ml/story/bhiman-raghu-and-his-12-avatars/5/595/

No comments:

Post a Comment