ഷാനവാസ്.എസ് | Issue Dated: ഫെബ്രുവരി 6, 2012
http://www.thesundayindian.com/ml/story/new-eating-habits-need-of-the-hour/24/2527/
http://www.thesundayindian.com/ml/story/new-eating-habits-need-of-the-hour/24/2527/
ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഉള്‍ക്കൊളളുന്ന നമ്മുടെ പഴയ ആഹാരശീലങ്ങളെല്ലാം തന്നെ മാറിവരുന്ന കാലാവസ്ഥക്കനുസൃതമായി സ്വയം ക്രമീകരിക്കപ്പെട്ടതും സമീകൃതവുമായിരുന്നു. എന്നാല്‍ സാമൂഹ്യ ജീവീത സാഹചര്യങ്ങളെ വളരെയേറെ സ്വാധീനിച്ച ഉപഭോഗ സംസ്കാരത്തില്‍ നമ്മുടെ ഭക്ഷണശീലങ്ങളും സംസ്കാരവും പാടെ മാറിപ്പോയി. അത്തരമൊരു മാറ്റം നല്ലതിലേക്കല്ലായിരുന്നുവെന്നാണ് ഏറിവരുന്ന ജീവീതശൈലീരോഗങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നത്. തിരക്കിട്ട ജീവീതത്തില്‍ നല്ല ആരോഗ്യം നേടാനുളള ഭക്ഷണശീലങ്ങളാണ് നമുക്കാവശ്യം.
നാടന്‍ തനിമ ഒട്ടും ചോര്‍ന്നുപോകാത്ത രുചിക്കൂട്ടുകള്‍ ഉള്‍പ്പെടെ മലയാളിയുടെ രുചിവൈവിധ്യത്തെ പാകപ്പെടുത്തുന്ന എന്തും ഏതും ഇന്ന് വിപണിയില്‍ സുലഭമാണ്. അരച്ചും പൊടിച്ചും നുറുക്കിയും സമയം നഷ്ടമാകാത്ത വിധം ഇത്തരം ഉത്പ്പന്നങ്ങള്‍ വളരെ സഹായകമാകുന്നുണ്ട്. ഫാസ്റ്റ്ഫുഡ്-മറുനാടന്‍ ഭക്ഷണ സംസ്കാരത്തോട് പ്രകടമായ അഭിനിവേശം കാണിക്കുമ്പോഴും നാടന്‍ രുചികളെ പാടെ ഉപേക്ഷിക്കാന്‍ മലയാളിക്ക് കഴിയില്ലെന്നതിന്‍റെ സൂചന ഇത്ത രം ഉത്പന്നങ്ങളുടെ വിപണി നല്‍കുന്നുണ്ട്. ലോകത്തിന്‍റെ ഏതു കോണിലാണെങ്കിലും സ്വന്തം ആഹാരക്കൂട്ടുകളെ അ ന്വേഷിച്ചു കണ്ടെത്തി വാങ്ങുന്ന മലയാളിയുടെ ശീലം ഇനിയും മറക്കാനാവാത്ത ഭക്ഷണശീലത്തെ ഓര്‍മ്മപ്പെടുത്തുന്നു.
ശരീര സൌന്ദര്യത്തിനും കായികക്ഷമ തക്കും യുവാക്കള്‍ ഇത്രയേറെ പ്രാധാന്യം നല്‍കിയ ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. മികച്ച ഭക്ഷണശീലങ്ങളും ക്രമീകരണങ്ങളുംകൊണ്ട് ഒരു വിഭാഗം തങ്ങളുടെ ആരോഗ്യത്തെ ശ്രദ്ധിക്കുമ്പോള്‍ തന്നെയാണ് ജീവീതശൈലി രോഗങ്ങള്‍ യുവാക്കള്‍ക്കിടിയില്‍ കൂടിവരുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഹെല്‍ത്ത് സപ്ലിമെന്‍റുകളെയും, പ്രോബയോട്ടിക് മരുന്നുകളും പോഷകാംശം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളെയും മാത്രം ആശ്രയിക്കുന്നത് ഒരു പരിധിവരെ ശരീരത്തെ പ്രതികൂലമായി ബാധിച്ചേക്കാനിടയുണ്ട്. പണ്ടുണ്ടായിരുന്നതുപോലുളള പ്രകൃതി-ആവാസ സാഹചര്യങ്ങള്‍ ഇന്നു ലഭ്യമല്ലാത്തതിനാലും മലീമസമായ ജീവീത സാഹചര്യങ്ങള്‍ ഏറിവരുന്നതിനാലും പഴയശീലങ്ങളെ മാത്രമായി പിന്തുടരുന്നതും പ്രതീക്ഷിക്കുന്ന ഫലം ചെയ്തേക്കില്ല. അതിനാല്‍ തന്നെ പഴയതെന്നോ പുതിയതെന്നോ വേര്‍തിരിവില്ലാത്ത, രണ്ടിനെയും വേണ്ടവിധം ഉള്‍ക്കൊളളുന്ന ഭക്ഷണശീലമാണ് ഈ കാലഘട്ടത്തില്‍ ആവശ്യം.
“പാരമ്പര്യമായി നാം ശീലിച്ചുവന്നതു മാത്രമാണ് ശരിയായ ഭക്ഷണക്രമം എന്നത് ഒരു പഴയ സങ്കല്‍പ്പമാണ്. ശാസ്ത്ര, സാങ്കേതിക, വിവര സാങ്കേതിക വിദ്യകള്‍ വളരെയേറെ വികസനത്തിന്‍റെ പാതയില്‍ സഞ്ചരിക്കുന്ന ഒരു കാലഘട്ടത്തില്‍, ഭക്ഷണകാര്യത്തില്‍ മാത്രം പരമ്പരാഗത ശൈലിയെ മുറുകെ പിടിച്ച് പുതിയ രീതികളെ പുച്ഛത്തോടെ നോക്കിക്കാണുന്ന പ്രവണത ശരിയല്ല. വര്‍ധിച്ചുവരുന്ന ജീവീതസാഹചര്യങ്ങള്‍ക്കൊപ്പം, പഴയതെന്നും പുതിയതെന്നും വേര്‍തിരിവില്ലാത്ത, സമ്മിശ്രമായ ഒരു ഭക്ഷണക്രമമാണ് പിന്തുടരേണ്ടത്. ശരീരത്തിനാവശ്യമായ ആഹാരക്രമം കണ്ടെത്താന്‍ നമ്മുടെ കാഴ്ചപ്പാട് വിശാലമാക്കേണ്ടത് അനിവാര്യമാണ്”, ഡയറ്റീഷ്യന്‍ ഷീബ വര്‍ക്കി പറയുന്നു.വിപണയില്‍ ലഭ്യമാകുന്ന ആഹാര സാധനങ്ങളെയും ഉത്പ്പന്നങ്ങളെയും പാടെ ബഹിഷ്കരിക്കുന്നത് യുക്തിക്ക് ചേര്‍ന്നതല്ല. പകരം, ശരീരത്തിനും ആരോഗ്യത്തിനും അനുയോജ്യമായ രീതീയില്‍ ഭക്ഷണവും ശീലവും ക്രമീകരിക്കുന്നതിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. അമിതവും അനുയോജ്യവുമല്ലാത്ത ഭക്ഷണമാണ് ശരീരത്തെ രോഗാവസ്ഥയിലെത്തിക്കുന്നത്. മിതവും അനുയോജ്യവുമായ ഭക്ഷണമാണ് ശീലിക്കേണ്ടത്. സമയത്തിനനുസരിച്ച് ആഹരിക്കുന്നതിനേക്കാള്‍ വിശക്കുമ്പോള്‍ ആഹാരം കഴിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് മികച്ച ഭക്ഷണശീലം. ആഹാരം നന്നായാല്‍ ആരോഗ്യം നന്നായി എന്നാണ് ചൊല്ല്.
വിവിധ തരം ഹെല്‍ത്ത് സപ്ലിമെന്‍റുകള്‍ക്കൊപ്പം ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ വളര്‍ത്തുന്ന പ്രോബയോട്ടിക്ക് മരുന്നുകളാണ് ഇപ്പോള്‍ വിപണിയിലെ തരംഗം. അത്തരത്തിലുളള പാനീയങ്ങളും സ്നാക്സുകളും ഐസ്ക്രീമുകളും വിപണയിലിന്ന് ലഭ്യമാണ്. അമൂല്‍ ഉള്‍പ്പെടെയുളള നിരവധി കമ്പനികള്‍ ഈ രംഗത്ത് തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ശരീരഘടനക്കനുസരിച്ച് ചിട്ടപ്പെടുത്തേണ്ട ഒന്നാണ് ഭക്ഷണശീലം. ഭക്ഷ ണലോകത്ത് നടക്കുന്ന പരീക്ഷണ ങ്ങളോടും നല്ലരീതിയിലെ മാറ്റങ്ങളോടും മറുത്തുനില്‍ക്കണം എന്ന് അതിനര്‍ത്ഥമാക്കുന്നില്ല. നമുക്കാവശ്യമായതെ ന്തും ലഭ്യമാക്കുന്നത് വിശാലമായ വിപണി തന്നെയാണ്. അവിടെ ലഭിക്കുന്ന എല്ലാ സാധനങ്ങളും മേല്‍ത്തരമാണെ ന്ന് അവകാശപ്പെടാനും വാദിക്കാനുമാകി ല്ലെങ്കിലും നമുടെ ബജറ്റിനൊതുങ്ങുന്ന മികച്ച ഉത്പ്പന്നങ്ങള്‍ അവിടെ ലഭിക്കുന്നുണ്ടെന്നത് അംഗീകരിക്കപ്പെടേണ്ട വസ്തുതയാണ്. പുതിയ മാറ്റങ്ങളോട് കലഹിക്കുകയല്ല, മിതവും അനുയോജ്യവുമായ ഭക്ഷണക്രമം കണ്ടെത്തുകയാണ് ഇന്നത്തെ തലമുറയില്‍ അനിവാര്യം. ഇന്ന് ജനങ്ങള്‍ ഏറെയും ആരോഗ്യത്തെക്കുറിച്ച് അമിത ബോധവാന്മാരാണ്. ഭക്ഷണത്തില്‍ ഓഷധ മൂല്യം തേടുന്നവര്‍തന്നെയാണ് അധികവും. പക്ഷേ ഒന്നു ശ്രദ്ധേയം-സാഹചര്യങ്ങളും ലഭ്യതയുമാണ് പ്രധാനം.
No comments:
Post a Comment