September 30, 2014 - http://tvnew.in/news/54491.html - http://tvnew.in/news/50400.html
സ്വാതന്ത്ര്യസമരത്തിന്റെ വിപ്ലവവീര്യം തലയ്ക്കുപിടിച്ച നാളിലാണ് ചേര്‍ത്തലക്കാരനായ പി.എം ചാക്കോയെ കൊച്ചിയില്‍ അഞ്ചലോട്ടക്കാരനായിരുന്ന പിതാവും ജ്യേഷ്ഠനും നിര്‍ബന്ധിച്ച് സര്‍വ്വീസില്‍ കൊണ്ടുവന്നത്. പതിനാലാമത്തെ വയസില്‍ സര്‍വ്വീസിലെത്തിയ ചാക്കോയുടെ പിന്നീടുള്ള ഓട്ടം കൊച്ചിക്കാര്‍ക്കു വേണ്ടിയായിരുന്നു.
പശ്ചിമ കൊച്ചിയും ഇടക്കൊച്ചിയും മുതല്‍ ചെല്ലാനം വരെ ദിവസവും നാല്‍പ്പത് അന്‍പത് കിലോമീറ്ററുകള്‍. എഴുത്തും മണിയോര്‍ഡറുകള്‍ക്കുമൊപ്പം, ജനനവും, മരണവും വാര്‍ത്തയും വിശേഷങ്ങളുമൊക്കെ നാട്ടുകാര്‍ അറിഞ്ഞത് ചാക്കോയിലൂടെയായിരുന്നു. പള്ളുരുത്തി പോസ്റ്റല്‍ ഓഫീസില്‍ നിന്നു 1979ല്‍ വിരമിക്കുന്നതുവരെ ഇത് തുടര്‍ന്നതായി മകന് ജോസ് തമ്പി പറഞ്ഞു.
മറവി ബാധിച്ചെങ്കിലും ചാക്കോയുടെ ജോലിയിലുള്ള കണിശതയെ ഓര്‍ത്തെടുക്കുന്നുണ്ട് അദ്ദേഹത്തിന്റെ പത്നി അന്നമ്മ ചാക്കോ. 1987ല്‍ 71ാം വയസിലായിരുന്നു ചാക്കോയുടെ മരണമെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പേരിലൊരു റോഡ് എന്ന ആശയം നാട്ടുകാരും സുഹൃത്തുക്കളും മുന്നോട്ടുവെച്ചത്. കൗണ്‍സിലറായിരുന്ന കെ.ജെ മാക്സി ഇക്കാര്യം ഉന്നയിക്കുകയും 2004ല്‍ കോര്പ്പറേഷന് അത് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത്, ഒരു പോസ്റ്റമാന്റെ പേര് പൊതു റോഡിന് നല്കിയ ഏക സംഭവവും ഇതാണ്.
ഫേസ്ബുക്ക്, വാട്ട്സ് അപ്പ് സന്ദേശങ്ങളിലേക്ക് ജീവിതം പറിച്ചുനട്ട പുതു തലമുറയോടുള്ള ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ റോഡ്. അഞ്ചലോട്ടക്കാരനില്‍ നിന്ന് പോസ്റ്റ്മാനിലെക്കെത്തിയ ആശയ വിനിമയ സംവിധാനത്തിന്റെയും അവയ്ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്വാധീനത്തിന്റെയും ചരിത്രമാണ് ഇത് പറഞ്ഞുതരുന്നത്.
We are urgently in need of Kidney donors with the sum of $500,000.00 USD,(3 crore) All donors are to reply via Email: healthc976@gmail.com
ReplyDeleteCall or whatsapp +91 994 531 7569