ഡിജിറ്റല്‍ ക്യാമറകളുടെ മൂന്നാം തലമുറ വരെയെത്തി നില്‍ക്കുന്ന ഫോട്ടോഗ്രാഫി ചരിത്രത്തിന്‍റെ കാഴ്ചാനുഭവം പകരുന്ന ക്യാമറാശേഖരണത്തെക്കുറിച്ച്
ഷാനവാസ്.എസ് | Issue Dated: ജൂണ് 10, 2012
‘ഫോട്ടം പിടിക്കണ വലുതും ചെറുതുമായ പെട്ടികള്‍’ മുതല്‍ കൈപ്പത്തിയിലൊളിപ്പിക്കാവുന്ന ഡിജിറ്റല്‍ ക്യാമറകള്‍ വരെയുളളവയുടെ ചരിത്രം അന്വേഷിച്ചിറങ്ങുന്നവര്‍ക്ക് ശരണം ഇന്‍റര്‍നെറ്റ് തന്നെയായിരിക്കും. ഫോട്ടോഗ്രാഫിയെക്കുറിച്ച് പഠിക്കുന്നവര്‍ക്കും ഗവേഷണം ചെയ്യുന്നവര്‍ക്കും ക്യാമറാ ചരിത്രത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ കാണണമെങ്കിലോ? അവയുടെ രൂപ, ഗുണ, സ്വഭാവത്തിലുണ്ടായ പരിണാമത്തെക്കുറിച്ച് മനസിലാക്കണമെങ്കിലോ? നേരേ പാലായിലേക്ക് പോകുക, അവിടെ ജയ്സണ്‍ പഴേട്ട് എന്ന ഒരു പഴയ ഫോട്ടോഗ്രാഫറെ കാണാം. ഒരു കൂട്ടം ക്യാമറകളുടെ അപൂര്‍വ്വ ശേഖരവുമായി ചരിത്ര
വിദ്യാര്‍ത്ഥികളെ കാത്തിരിക്കുകയാണ് ജയ്സണ്‍ പഴേട്ട്. നൂറ്റാണ്ടുകളുടെ പഴക്കമുളള ക്യാമറകള്‍ അവിടെ കണ്ടെത്താം. ക്രൌണ്‍ ഗ്രാഫിക്, പിന്‍ഹോള്‍, ബോക്സ്, ഫീല്‍ഡ്, ഫോള്‍ഡിംഗ് ക്യാമറകള്‍, പണ്ടുകാലത്തെ സിനിമാ ചിത്രീകരണ
ത്തിനുപയോഗിച്ചിരുന്ന ക്യാമറകള്‍, കാനോണ്‍ മൂവീ ക്യാമറകള്‍, സിനി പ്രൊജക്ടര്‍ ലെന്‍സുകള്‍, ഫില്‍റ്റര്‍ ഹോള്‍ഡറുകള്‍, റേഞ്ച് ഫൈന്‍ഡര്‍ ക്യാമറകള്‍, വിവിധ തരം 110 ഫിലിം ക്യാമറകള്‍, എടുത്തയുടനെ പാസ്പോര്‍ട്ട് ഫോട്ടോകള്‍ ലഭിക്കുന്ന പോളറോയ്ഡ് ക്യാമറകള്‍, കേബിള്‍ റീലീസറുകള്‍, ബള്‍ബ് ഉപയോഗിച്ചുളള ഫ്ളാഷുകള്‍, ഷട്ടര്‍ ലെന്‍സുകള്‍ തുടങ്ങി ടിഎല്‍ആറും എസ്എല്‍ആറും അടക്കമുളള അത്യാധുനിക ക്യാമറകളുടെയും ലെന്‍സുകളുടേയും അപൂര്‍വ്വ ശേഖരണമാണ് ജയ്സണിന്‍റെ പക്കലുളളത്. ഒരു പക്ഷേ, കേരളത്തിലോ ഇന്‍ഡ്യയില്‍ തന്നെയോ ഉളള ഫോട്ടോഗ്രാഫി
ജയ്സണിന്‍റെ യാത്രകള്‍ കേരളവും തമിഴ്നാടും ജയ്പ്പൂരും ഡല്‍ഹിയും കടന്ന് ഇന്‍ഡ്യയില്‍ പലയിടത്തേക്കുമായി നീണ്ടു. അവിടെ നിന്നൊക്കെ കിട്ടിയ പഴയ ക്യാമറകള്‍ വില കൊടുത്തും ചിലതൊക്കെ പാരിതോഷികമായും ചിലര്‍ ശല്യമൊഴിവാക്കുന്നതുപോ ലെയും ജയ്സണിന് നല്‍കി. എല്ലാം സന്തോഷത്തോടെ വാങ്ങിക്കൂട്ടിയപ്പോള്‍ വീടിനകം മതിയാവില്ലെന്ന് വന്നു. അങ്ങനെ ഫോട്ടം പിടിക്കണ പെട്ടികളെയെല്ലാം അടുക്കിവെക്കാന്‍ പാലായില്‍ ഒരു മുറി വാടകക്കെടുത്തു. കവര്‍ പൊട്ടിക്കാത്ത പഴയ ഫിലിമികുകള്‍, ഫിലിം സ്ലൈഡുകള്‍, പല കാലഘട്ടങ്ങളിലെയും പല തരത്തിലുളളതും ഇവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പഴയ
സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറകള്‍ വില്‍ക്കുന്നതിനും ങ്ങുന്നതിനുമുളള സൌകര്യങ്ങളും, ക്യാമറാ വാങ്ങുന്ന വര്‍ക്ക് തന്‍റെ പരിമിതമായ അറിവില്‍ നിന്നുളള സഹായങ്ങള്‍ ചെയ്യുന്നതിനും സമയം കണ്ടെത്താറുളള ജയ്സണിന് പുതിയ ക്യാമറകളുടെ വില്‍പ്പനയുമുണ്ട്. 1986 മുതല്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ അംഗവും പാലാ ഫിലാറ്റെലിക് ക്ലബ്ബിലെ അംഗവും കൂടിയായ ജയ്സണിന് വിപുലമായ തപാല്‍ സ്റ്റാമ്പ്, നാണയ ശേഖരവുമുണ്ട്. ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളെ മറ്റുളളവര്‍ക്കും കൂടി മനസിലാക്കാനാകും വിധം കാത്തൂസൂക്ഷിക്കുകയാണ് ഈ പാലാക്കാരന്‍.