ഷാനവാസ്. എസ്
“രാഷ്ട്രീയമോ, സാമൂഹികമോ, വംശീയമോ ആയിട്ടുള്ള നിറം കലരുമ്പോഴെല്ലാം കായിക പോരാട്ടം കൂടുതല് വൈകാരികമായി തീരാറുണ്ട്. നിലനില്പ്പിന്റെ പോരാട്ടമായി തന്നെ അത് മാറുന്ന കാഴ്ച പലപ്പോഴായി നാം കണ്ടിട്ടുള്ളതുമാണ്. അതിനാല്, ഇനിയുണ്ടാകുന്ന ‘എല് ക്ലാസിക്കോ’കള് ആവേശത്തിനപ്പുറം കൂടുതല് സംഘര്ഷഭരിതമായേക്കും.”
താരക്കുതിപ്പ്
ബാഴ്സലോണയും റയല് മാഡ്രിഡും തമ്മിലുള്ള മത്സരത്തെ ആവേശത്തിലാക്കുന്നത് അര്ജന്റീനയുടെ സൂപ്പര്താരം ലയണല് മെസിയുടെയും പോര്ച്ചുഗല് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെയും സാന്നിധ്യമാണ്. മെസി ബാഴ്സയുടെയും റൊണാള്ഡോ റയലിന്റെയും ജേഴ്സിയാണ് അണിയുന്നത്. ഇരുവരും തമ്മിലുള്ള വാശിയേറിയ മത്സരത്തിന്റെ രസച്ചരടുകളിലാണ് സ്പാനിഷ് ലീഗിന്റെ മുഴുവന് ആവേശവും ഒത്തിണങ്ങുന്നത്. കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിലും ഇരു താരങ്ങളും രണ്ടു തവണ വീതം വല കുലുക്കിയതോടെയാണ് ആവേശപ്പോരാട്ടം സമനിലയിലെത്തിയത്.
റൊണാള്ഡോയിലൂടെ റയലാണ് ആദ്യം ആവേശത്തിന്റെ മെക്സിക്കന് തിരമാലകള് ഉയര്ത്തിയത്. 23–ാം മിനിറ്റിലായിരുന്നു അത്. 31-ാം മിനിറ്റില് മെസിയിലൂടെ ബാഴ്സയുടെ മറുപടി. 61-ാം മിനിറ്റില് ഫ്രീകിക്ക് ഗോളിലൂടെ മെസി ആതിഥേയര്ക്ക് ലീഡ് നല്കി. എന്നാല് അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള് റൊണാള്ഡോയുടെ വക ഗോള്. അതോടെ മത്സരം സമനില. ലീഗില് എട്ടു ഗോളുമായി ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ്. പോയിന്റ് നിലയില്, തുടര്ച്ചയായി ആറു ജയങ്ങള്ക്കുശേഷം ഏഴാംകളിയില് സമനില വഴങ്ങിയെങ്കിലും 19 പോയിന്റുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്. 11 പോയിന്റുള്ള റയല് അഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞതവണ ഒമ്പതു പോയിന്റിന്റെ ലീഡില് റയല് കിരീടം നേടിയപ്പോള് ബാഴ്സ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. അതിനാല്, കഴിഞ്ഞതവണ നഷ്ടമായ കിരീടം വീണ്ടെടുക്കാനുള്ള ശ്രമം ബാഴ്സയില് നിന്നും, ചാംപ്യന് പദവി നിലനിര്ത്താന് റയലിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടാകും. മെസിയുടെയും റൊണാള്ഡോയുടെയും പ്രകടനം തന്നെയായിരിക്കും നിര്ണ്ണായകം. കഴിഞ്ഞ സീസണില് ലീഗില് 50 ഗോള് നേടി മെസി ടോപ്സ്കോററായിരുന്നു. 46 ഗോളുമായി റൊണാള്ഡോ രണ്ടാം സ്ഥാനത്തായിരുന്നു.
ലോക ഫുട്ബോളര് ആകാനുള്ള മത്സരങ്ങളില് വാശിയോടെ മത്സരിച്ച രണ്ടു താരങ്ങള് കൂടിയാണ് മെസിയും റൊണാള്ഡോയും. ലോക ഫുട്ബോളര്ക്കുള്ള ബാലണ് ഡി ഓര് പുരസ്കാരം മൂന്നു തവണ നേടിയ മെസി ഒരിക്കല് കൂടി അതില് മുത്തമിടാനുള്ള ശ്രമത്തിലാണ്. അതേസമയം, കൈവിട്ട നേട്ടം തിരികെപിടിക്കാനുള്ള ശ്രമത്തിലാണ് റൊണാള്ഡോ. 2008ല് പുരസ്കാരം നേടിയ റൊണാള്ഡോ 2011ല് അവസാന റൌണ്ട് വരെ മെസിക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. പുതുകാലഘട്ടത്തിലെ മികച്ച താരമായി പേരെടുക്കാന് രണ്ടു പേരുടെ ഭാഗത്തുനിന്നും മികച്ച പ്രയത്നങ്ങളും ഉണ്ടാകുന്നുണ്ട്. അതിനാല് തന്നെ ആരാധകരുടെ മനസില് ഇരുവര്ക്കും തങ്ങളുടേതായ ഇടം സൃഷ്ടിച്ചെടുക്കാന് കഴിയുന്നുണ്ട്.
ഫുട്ബോള് ലോകത്ത് ഓരോ കാലഘട്ടത്തിനും അതിന്റേതായ താരങ്ങളുണ്ട്. ആല്ഫ്രെഡോ ഡി സ്റ്റെഫാനോ, പെലെ, ഡീഗോ മറഡോണ, സിനെദിന് സിദാന്, റൊണാള്ഡോ, റൊണാള്ഡീഞ്ഞോ എന്നിങ്ങനെ ഓരോ കാലഘട്ടത്തിലും അത് മാറിമാറി വന്നുകൊണ്ടിരുന്നു. അങ്ങനെ ഈ കാലഘട്ടത്തില് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലുള്ള രണ്ടു കളിക്കാരുടെ സാന്നിധ്യമാണ് കഴിഞ്ഞ വാരം നടന്ന എല് ക്ലാസിക്കോയിലെ ആദ്യ ആകര്ഷണം. കളം നിറഞ്ഞ കളിയിലൂടെ അരങ്ങു വാഴുന്ന ഇരു താരങ്ങളും വരും വര്ഷങ്ങളിലേക്കും തങ്ങളുടെ സാമ്രാജ്യം ഉറപ്പിച്ചു നിര്ത്താനുള്ള മത്സരവീര്യം കാണിക്കുന്നുണ്ട്.
ബാഴ്സലോണയും റയല് മാഡ്രിഡും തമ്മിലുള്ള മത്സരത്തെ ആവേശത്തിലാക്കുന്നത് അര്ജന്റീനയുടെ സൂപ്പര്താരം ലയണല് മെസിയുടെയും പോര്ച്ചുഗല് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെയും സാന്നിധ്യമാണ്. മെസി ബാഴ്സയുടെയും റൊണാള്ഡോ റയലിന്റെയും ജേഴ്സിയാണ് അണിയുന്നത്. ഇരുവരും തമ്മിലുള്ള വാശിയേറിയ മത്സരത്തിന്റെ രസച്ചരടുകളിലാണ് സ്പാനിഷ് ലീഗിന്റെ മുഴുവന് ആവേശവും ഒത്തിണങ്ങുന്നത്. കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിലും ഇരു താരങ്ങളും രണ്ടു തവണ വീതം വല കുലുക്കിയതോടെയാണ് ആവേശപ്പോരാട്ടം സമനിലയിലെത്തിയത്.
റൊണാള്ഡോയിലൂടെ റയലാണ് ആദ്യം ആവേശത്തിന്റെ മെക്സിക്കന് തിരമാലകള് ഉയര്ത്തിയത്. 23–ാം മിനിറ്റിലായിരുന്നു അത്. 31-ാം മിനിറ്റില് മെസിയിലൂടെ ബാഴ്സയുടെ മറുപടി. 61-ാം മിനിറ്റില് ഫ്രീകിക്ക് ഗോളിലൂടെ മെസി ആതിഥേയര്ക്ക് ലീഡ് നല്കി. എന്നാല് അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള് റൊണാള്ഡോയുടെ വക ഗോള്. അതോടെ മത്സരം സമനില. ലീഗില് എട്ടു ഗോളുമായി ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ്. പോയിന്റ് നിലയില്, തുടര്ച്ചയായി ആറു ജയങ്ങള്ക്കുശേഷം ഏഴാംകളിയില് സമനില വഴങ്ങിയെങ്കിലും 19 പോയിന്റുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്. 11 പോയിന്റുള്ള റയല് അഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞതവണ ഒമ്പതു പോയിന്റിന്റെ ലീഡില് റയല് കിരീടം നേടിയപ്പോള് ബാഴ്സ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. അതിനാല്, കഴിഞ്ഞതവണ നഷ്ടമായ കിരീടം വീണ്ടെടുക്കാനുള്ള ശ്രമം ബാഴ്സയില് നിന്നും, ചാംപ്യന് പദവി നിലനിര്ത്താന് റയലിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടാകും. മെസിയുടെയും റൊണാള്ഡോയുടെയും പ്രകടനം തന്നെയായിരിക്കും നിര്ണ്ണായകം. കഴിഞ്ഞ സീസണില് ലീഗില് 50 ഗോള് നേടി മെസി ടോപ്സ്കോററായിരുന്നു. 46 ഗോളുമായി റൊണാള്ഡോ രണ്ടാം സ്ഥാനത്തായിരുന്നു.
ഫുട്ബോള് ലോകത്ത് ഓരോ കാലഘട്ടത്തിനും അതിന്റേതായ താരങ്ങളുണ്ട്. ആല്ഫ്രെഡോ ഡി സ്റ്റെഫാനോ, പെലെ, ഡീഗോ മറഡോണ, സിനെദിന് സിദാന്, റൊണാള്ഡോ, റൊണാള്ഡീഞ്ഞോ എന്നിങ്ങനെ ഓരോ കാലഘട്ടത്തിലും അത് മാറിമാറി വന്നുകൊണ്ടിരുന്നു. അങ്ങനെ ഈ കാലഘട്ടത്തില് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലുള്ള രണ്ടു കളിക്കാരുടെ സാന്നിധ്യമാണ് കഴിഞ്ഞ വാരം നടന്ന എല് ക്ലാസിക്കോയിലെ ആദ്യ ആകര്ഷണം. കളം നിറഞ്ഞ കളിയിലൂടെ അരങ്ങു വാഴുന്ന ഇരു താരങ്ങളും വരും വര്ഷങ്ങളിലേക്കും തങ്ങളുടെ സാമ്രാജ്യം ഉറപ്പിച്ചു നിര്ത്താനുള്ള മത്സരവീര്യം കാണിക്കുന്നുണ്ട്.
സ്പെയിനിലെ രണ്ടു പ്രമുഖ നഗരങ്ങളാണ് മാഡ്രിഡും ബാഴ്സലോണയും. സമ്പന്നമായ ഈ രണ്ടു ക്ലബ്ബുകളുടെ വീറും വാശിയും വര്ധിപ്പിക്കുന്നതില് ചില രാഷ്ട്രീയ ഘടകങ്ങള്ക്കും വലിയ സ്വാധീനമുണ്ട്. കാറ്റലോണിയ ദേശീയ വാദമാണ് അതിന്റെ അടിസ്ഥാനം. കാറ്റലന് മേഖലക്ക് കൂടുതല് സ്വയംഭരണം അനുവദിക്കുകയെന്നത് സ്പെയിനിനെ പിടിച്ചുലക്കുന്ന വിഷയമാണ്. റയല് മാഡ്രിഡ് സ്പാനിഷ് ദേശീയതയുടെ പ്രതിനിധിയാണെങ്കില് ബാഴ്സലോണ കാറ്റലന് ദേശീയതയുടെ പ്രതീകമാണ്. അതിനാല് ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിന് രാഷ്ട്രീയ മാനങ്ങള് കൂടി കൈവരുന്നു. ഇന്ഡ്യയില് കാശ്മീര് വിഷയം പോലെയും ഇന്ഡ്യ-പാകിസ്ഥാന് ക്രിക്കറ്റ് മത്സരം പോലെയോ അതിലുപരിയോ ആണ് ബാഴ്സ-റയല് മത്സരത്തിന്റെ ആവേശം. സ്പെയിനില്നിന്ന് വേര്പെട്ട് കാറ്റലാന് രാജ്യം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരക്കണക്കിന് ബാഴ്സലോണക്കാരുടെ വികാര പ്രകടനങ്ങളായിരുന്നു എല് ക്ലാസിക്കോയെ കൂടുതല് ആവേശത്തിലേക്ക് നയിച്ചത്. കായിക ലോകത്തെ ഏറ്റഴും പഴക്കമേറിയ ശത്രുതയെന്നതിനൊപ്പം, ലോകത്തില് ഏറ്റവും കൂടുതല് ആളുകള് വീക്ഷിക്കുന്ന മത്സരമെന്ന നിലയിലും സ്വതന്ത്രരാജ്യത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര് തങ്ങളുടെ ആവശ്യത്തെ ലോകത്തിനു മുന്നില് അവതരിപ്പിക്കുന്നതിനായി സ്റ്റേഡിയത്തിനകത്തും പുറത്തും സജീവമായിരുന്നു. “കാറ്റലോണിയ-യൂറോപ്പിലെ പുതിയ രാജ്യം” എന്നെഴുതിയ ബാനര് ഉയര്ത്തിയാണ് ബാഴ്സലോണക്കാര് സ്റ്റേഡിയത്തിനകത്ത് തങ്ങളുടെ വികാരം ഉയര്ത്തിവിട്ടത്.
രാഷ്ട്രീയമോ, സാമൂഹികമോ, വംശീയമോ ആയിട്ടുള്ള നിറം കലരുമ്പോഴെല്ലാം കായിക പോരാട്ടം കൂടുതല് വൈകാരികമായി തീരാറുണ്ട്. നിലനില്പ്പിന്റെ പോരാട്ടമായി തന്നെ അത് മാറുന്ന കാഴ്ച പലപ്പോഴായി നാം കണ്ടിട്ടുള്ളതുമാണ്. അതിനാല്, ഇനിയുണ്ടാകുന്ന ‘എല് ക്ലാസിക്കോ’കള് ആവേശത്തിനപ്പുറം കൂടുതല് സംഘര്ഷഭരിതമായേക്കും.